ഞാന്‍ ഒരിക്കലും എന്റെ ചിന്തകളെക്കുറിചോ എന്നെക്കുറിച്ച് തന്നെയോ ആരോടും ഒന്നും പറയുകയോ എഴുതുകയോ ചെയ്തിട്ടില്ല. എന്നാല്‍ എല്ലാം ഞാന്‍ സ്വൊയം പറയുകയോ മറ്റുള്ളവരോട് പറയുന്നതായി ദിവാസ്വപ്നം കാണുകയോ ചെയ്യാറുണ്ട്. ആരോടെങ്കിലും പറഞ്ഞിട്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നും വ്യക്തമല്ല. എന്നാല്‍ ഇപ്പോള്‍ എല്ലാം ആരോടെങ്കിലും പറയണം എന്ന് വല്ലാതെ മോഹിക്കുന്നു ഞാന്‍. അതുകൊണ്ടാണ് ഈ ബ്ലോഗ് ഞാന്‍ തുടങ്ങുന്നത്.
ദൈവത്തിന്റെ നാമത്തില്‍ തന്നെ തുടങ്ങട്ടെ. അതുകൊണ്ടാണ് Bismillah എന്ന് ടൈറ്റില്‍ കൊടുത്തത്.
ആദ്യമേ പറയട്ടെ ഞാനൊരു എഴുത്തുകാരനെ അല്ല. അതുകൊണ്ട് തന്നെ എന്റെ മനസ്സിലുള്ളത് എങ്ങിനെ നിങ്ങള്ക്ക് മനസ്സിലാവുന്ന രീതിയില്‍ എഴുതാം എന്നറിയില്ല. പൂര്‍ണമായും നിങ്ങള്ക്ക് മനസ്സിലാക്കാന്‍ കഴിയുമോ എന്ന് എനിക്ക് സംശയം ഉണ്ട്. എങ്കില്‍ എനിക്ക് ത്രിപ്തിയാവില്ല. എന്നാല്‍ നിങ്ങളുടെ കമന്റ്സും ചോദ്യങ്ങളും എന്നെ എല്ലാം പൂര്‍ണമായ രീതിയില്‍ എഴുതി നിങ്ങളെ എന്റെ മനസ്സിലുള്ളത് പൂര്‍ണമായ രീതിയില്‍ തന്നെ ബോദ്യപെടുത്താന്‍ സഹായിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്.
ഇത്രയും പറഞ്ഞതില്‍നിന്നു തന്നെ എനിക്ക് കാര്യമായെന്തോ നിങ്ങളോട് പറയാനുണ്ടെന്ന് നിങ്ങള്ക്ക് തോന്നുന്നില്ലേ? അതെ എനിക്ക് ഒരുപാടു പറയാനുണ്ട് . അത് തീര്‍ച്ചയായും നിങ്ങള്‍ക്കിഷ്ടപെടും. നിങ്ങള്‍ ഇതുവരെ കേട്ടതില്‍ നിന്നും തികച്ചും വിത്യസ്തമായിരിക്കും. അത് എന്റെ ഹൃദയത്തില്‍ വര്‍ഷങ്ങള്‍ കൊണ്ട് ഉര്തിരിഞ്ഞതാണ്, തേച്ചു മിനിക്കിയെടുതതാണ്, ആരും കേള്‍ക്കതതാണ്.
സുഹ്രത്തെ ഞാന്‍ അത് നിങ്ങളോട് പറയട്ടെ....